തേ​ക്കി​ൻ​കാ​നം വ​ള​വി​ൽ ലോ​റി കു​ടു​ങ്ങി
Monday, August 3, 2020 10:01 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് - കു​ഞ്ചി​ത്ത​ണ്ണി റൂ​ട്ടി​ൽ തേ​ക്കി​ൻ​കാ​ന​ത്തെ കൊ​ടും​വ​ള​വി​ൽ ച​ര​ക്കു​ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം കെ​ട്ടി​വ​ലി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് സി​മ​ന്‍റു​മാ​യി കു​ഞ്ചി​ത്ത​ണ്ണി​ക്ക് പോ​യ ലോ​റി തേ​ക്കും​കാ​ന​ത്തെ പാ​റ​ശേ​രി വ​ള​വ് തി​രി​യാ​നാ​കാ​തെ റോ​ഡി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​ടു​ത്താ​യി കൊ​ടും​വ​ള​വു​ക​ളു​ള്ള തേ​ക്കി​ൻ​കാ​നം ഇ​റ​ക്കം വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ്. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്ക് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.