മ​രം വീ​ണ് വ്യാ​പ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി
Monday, August 3, 2020 10:01 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​രം​വീ​ണ് വ്യാ​പ​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ആ​ദി​ത്യ​പു​രം കോ​ള​നി​ക്കു സ​മീ​പം റോ​ഡി​ലേ​ക്ക് വ​ലി​യ മു​രി​ക്കു​മ​രം വീ​ണ് മൂ​ന്നു വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ക​ന്പി​ക​ളും പൊ​ട്ടി. കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം വെ​ട്ടി​മാ​റ്റി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ക​രാ​ർ ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ ര​ണ്ടു​ദി​വ​സം വൈ​ദ്യു​ത ത​ട​സ​മു​ണ്ടാ​കും.
മു​ല്ല​ക്കാ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മ​ര​ച്ചി​ല്ല വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രു​ന്നു. കു​ത്തു​ങ്ക​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പം മ​രം​വീ​ണ് വൈ​ദ്യു​ത വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. പ​ന്നി​യാ​ർ​കൂ​ട്ടി, ശ്രീ​നാ​രാ​യ​ണ​പു​രം, ജോ​സ്ഗി​രി, മു​ന്നു​റേ​ക്ക​ർ, അ​ടി​വാ​രം മേ​ഖ​ല​ക​ളി​ലും മ​രം​വീ​ണ് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വൈ​ദ്യു​തി ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി.