കോ​വി​ഡ് -19: സ​ന്ന​ദ്ധ സം​ഘം രൂ​പീ​ക​രി​ച്ചു
Monday, August 3, 2020 10:01 PM IST
അ​ടി​മാ​ലി: കോ​വി​ഡ് - 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ യാ​ക്കോ​ബാ​യ സ​ഭാ ഇ​ട​വ​ക ദൈ​വാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് അ​റി​യി​ച്ചു. ജോ​ലി ന​ഷ്ട​പ്പെ​ട​ൽ മൂ​ലം വി​ദ്യാ​ഭ്യാ​സ​ത്തി​നോ ചി​കി​ത്സ​ക്കോ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ഒ​രു​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും.
കു​ടും​ബ - പ​ഠ​ന പ്ര​ശ്ന​ങ്ങ​ളി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​മ​നു​ഭ​വി​ക്കു​ന്ന ദ​ന്പ​തി​മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി 24 മ​ണി​ക്കൂ​റും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് മൊ​ബൈ​ൽ കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കും. ഉ​പ​രി​ജീ​വ​ന​ത്തി​ന് മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് യു​വ​ജ​ന നേ​തൃ​ത്വം ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ സൂം ​ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ആ​ശ​യ​സ​ന്പ​ർ​ക്കം ന​ട​ത്തും. ആ​റാം ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഞാ​യ​റാ​ഴ്ച്ച​ച​ക​ളി​ൽ രാ​വി​ലെ 11.30 മു​ത​ൽ സൂം ​ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ന​ട​ത്തു​ന്ന ധാ​ർ​മി​ക പ്ര​ബോ​ധ​ന ക്ലാ​സു​ക​ൾ തു​ട​രും.
ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ കോ​വി​ഡ് - 19 മൂ​ലം മ​ര​ണം സം​ഭ​വി​ച്ചാ​ൽ ഉ​ചി​ത​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് വൈ​ദി​ക​രു​ടെ​യും മ​ദ്ബ​ഹാ ശു​ശ്രൂ​ഷ​ക​രു​ടെ​യും അ​ൽ​മാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ക്കോ​ബാ​യ വോ​ള​ണ്ടി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കും. ഇ​വ​ർ​ക്കാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​രി​ശീ​ല​ന​വും ന​ൽ​കി. ഫാ. ​പൗ​ലോ​സ് തെ​ക്ക​ൻ ക്യാ​പ്റ്റ​നാ​യ 30 അം​ഗ സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ വൈ​ദി​ക​ർ, കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, പ​ള്ളി ചു​മ​ത​ല​ക്കാ​ർ, ഭ​ക്ത​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് അ​റി​യി​ച്ചു. സൂം ​ഐ​ഡി: 9249482494, പാ​സ് കോ​ഡ്: 333. ഫോ​ണ്‍: 9495840345, 9495179756 (വാ​ട്സ്ആ​പ്). ഇ​മെ​യി​ൽ: [email protected],