സ്ര​വം ക​ള​ക്ഷ​ൻ സെ​ന്‍റ​ർ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ആ​ക്ഷേ​പം
Monday, August 3, 2020 10:01 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​ര​ണ കേ​ന്ദ്രം രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്ന് ആ​ക്ഷേ​പം. പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ത്ത​താ​ണ് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കെ​ത്താ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ളു​ക​ൾ​ക്ക് നേ​ര​ത്തെ​ത​ന്നെ സ​മ​യം നി​ശ്ച​യി​ച്ചു​ന​ൽ​കി അ​വ​രെ അ​റി​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ശ്ചി​ത​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ സ്ര​വം ശേ​ഖ​രി​ച്ച് പ​റ​ഞ്ഞ​യ​ക്കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ്ഥ​ല​ത്ത് കൂ​ട്ടം​കൂ​ടു​ന്ന​തി​നും സാ​മൂ​ഹി​ക ആ​ക​ലം പാ​ലി​ക്കാ​തി​രി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11-ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ച​ത് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു​ശേ​ഷ​മാ​ണ്. ഈ​സ​മ​യം നി​ര​വ​ധി​പേ​ർ സ്ര​വം പ​രി​ശോ​ധ​ന​ക്ക് ന​ൽ​കാ​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. 20 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ടു​ത കൂ​ടാ​ര​ത്തി​നു കീ​ഴി​ലാ​ണ് അ​ന്പ​തി​ല​ധി​കം പേ​ർ ഒ​ത്തു​കൂ​ടു​ന്ന​ത്.
ക​ന​ത്ത മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​നി​ൽ​ക്കാ​നും സൗ​ക​ര്യ​മി​ല്ല. ചെ​റി​യ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലു​ള്ള​വ​രു​മെ​ല്ലാം ഇ​വി​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​വാ​തെ ത​ടി​ച്ചു​കൂ​ടേ​ണ്ടി​വ​രി​ക​യാ​ണ്.
രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​വ​രു​ന്പോ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യാ​തൊ​രു​വി​ധ സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.