കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ലും നെ​ടു​ങ്ക​ണ്ട​ത്ത് ജ​ന​ത്തി​ര​ക്ക്
Monday, August 3, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന ഭീ​തി നി​ല​നി​ൽ​ക്കു​ന്പോ​ഴും നെ​ടു​ങ്ക​ണ്ട​ത്തു​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​താ​നും വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

ഇ​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ അ​നി​യ​ന്ത്രി​ത​മാ​യ ഗ​താ​ഗ​ത​വും ആ​ൾ​ത്തി​ര​ക്കും വ​ർ​ധി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ കി​ഴ​ക്കേ​ക്ക​വ​ല മു​ത​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​രെ ട്രാ​ഫി​ക് കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ഇ​തി​നി​ടെ എ​ത്തി​യ ആം​ബു​ല​ൻ​സി​നു​പോ​ലും ക​ട​ന്നു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. 10 മി​നി​റ്റോ​ളം ആം​ബു​ല​ൻ​സ് ട്രാ​ഫി​ക്ക് കു​രു​ക്കി​ൽ കു​ടു​ങ്ങി.

പൊ​തു​ജ​ന​ങ്ങ​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​നാ​വ​ശ്യ​മാ​യാ​ണ് പ​ല​രും ടൗ​ണി​ൽ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം പൊ​തു​അ​വ​ധി ആ​യി​രു​ന്ന​തി​നാ​ൽ ബാ​ങ്കു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് ബാ​ങ്കു​ക​ൾ​ക്കു​മു​ന്പി​ൽ പ​ല​രും കൂ​ട്ടം​കൂ​ടി നി​ന്ന​ത്. പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ മാ​റ്റി​നി​ർ​ത്തി​യ​ത്.