ജി​ല്ലാ ആ​സ്ഥാ​ന​ത്ത് മാ​ലി​ന്യം നി​റ​യു​ന്നു
Sunday, August 2, 2020 10:01 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ടൗ​ണു​ക​ളി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നോ സം​സ്ക​രി​ക്കു​ന്ന​തി​നോ ന​ട​പ​ടി​യി​ല്ല.
ചെ​റു​തോ​ണി, പൈ​നാ​വ്, ത​ടി​യ​ന്പാ​ട്, ക​രി​ന്പ​ൻ, വാ​ഴ​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ൾ പൊ​തു​മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​താ​യ​തോ​ടെ റോ​ഡി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും തെ​രു​വ് നാ​യ്ക്ക​ൾ മാ​ലി​ന്യം ക​ടി​ച്ചു വ​ലി​ച്ചു​കൊ​ണ്ടി​ടു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പൊ​തു​ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച മാ​ലി​ന്യ​വീ​പ്പ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ​പ് ടൗ​ണു​ക​ളി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​താ​ത് ദി​വ​സം നീ​ക്കം ചെ​യ്യു​ക​യും ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നാ​ളു​ക​ളാ​യി ഇ​ത് നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.
പു​തി​യ മാ​ലി​ന്യ​വീ​പ്പ​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾപ്പെ​ടെ തു​റ​സാ​യ ഇ​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.
നൂ​റ് ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ നി​ത്യോ​പ​യോ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്ന ചെ​റു​തോ​ണി പു​ഴ​യി​ലേ​ക്കും പെ​രി​യാ​റി​ലേ​ക്കും മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കു​മാ​ണ് ഈ ​മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ടൗ​ണി​ൽ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം മ​ഴ​ക്കാ​ല​ത്ത് സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യ​നി​ക്ഷേ​പ വീ​പ്പ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് സം​സ്ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.