അ​ക്ഷ​യ കേ​ന്ദ്രം മാ​റ്റാ​നു​ള്ള തീ​രു​മാ​നം മാ​റ്റ​ണം
Sunday, August 2, 2020 10:01 PM IST
മു​ട്ടം : മു​ട്ടം പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്രം മാ​റ്റാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​വൈ​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. 10 ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്രം ഒ​ഴി​യ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് ര​ണ സ​മി​തി​യു​ടെ തീ​രു​മാ​നം ജ​ന​ദ്രോ​ഹ​പ​ര​മാ​ണ്.
യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ രേ​ഖാ​മൂ​ലം വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ അ​രു​ണ്‍ ചെ​റി​യാ​ൻ, എ.​എ.​ഹാ​രി​സ്, ബാ​ദു​ഷ അ​ഷ​റ​ഫ്, എ​ൻ.​എ​ച്ച്.​മാ​ഹി​ൻ, ജോ​ബി ജോ​ണ്‍, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു