അ​മ്മ​യെ കോ​വി​ഡ് സെ​ന്‍റ​റി​ലാ​ക്കി​യ യു​വാ​വി​നെ സി​പി​എ​മ്മു​കാ​ർ ആ​ക്ര​മി​ച്ചു
Sunday, August 2, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം അ​മ്മ​യെ ആം​ബു​ല​ൻ​സി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് അ​യ​ച്ച​തി​നു ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വാ​വി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ചെ​മ്മ​ണ്ണാ​ർ ഏ​ഴു​മ​ല​ക്കു​ടി കു​മ​ര​വി​ലാ​സം കു​മ​രേ​ശ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം തി​രി​കെ കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​വ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​മ​രേ​ശ​ന്‍റെ അ​മ്മ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നെ​ത്തി . അ​മ്മ​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി വി​ട്ട ശേ​ഷം കു​മ​രേ​ശ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു പേ​ർ ചേ​ർ​ന്ന് കു​മ​രേ​ശ​നെ മ​ർ​ദി​ച്ച​ത്. ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.