പ്ര​ള​യ​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ടു​ക​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും സു​ര​ക്ഷി​ത​മാ​ക്കി​യി​ല്ല
Sunday, August 2, 2020 9:57 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ചെ​റു​തോ​ണി​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ചെ​റു​തോ​ണി മു​ത​ൽ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പാ​ത​യോ​ര​മാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​യ​ത്.

ചെ​റു​തോ​ണി പാ​ല​ത്തി​നു സ​മീ​പം മു​ത​ൽ ആ​ലും​ചു​വ​ട് വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യോ​ര​മാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ മ​ണ്ണ് വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് ഈ ​ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലു​ള്ള​ത്. ഇ​വ​യി​ൽ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും ആ​ൾ​താ​മ​സ​വു​മു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ക്ര​മാ​തീ​ത​മാ​യി തു​റ​ന്നു​വി​ട്ട​പ്പോ​ൾ വെ​ള്ളം ഒ​ഴു​കി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ർ​ദ​ത്താ​ൽ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യു​ടെ ഭാ​ഗ​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.

കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ കെ​ടി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ്, ചെ​റു​തോ​ണി സി​എ​സ്ഐ പ​ള്ളി എ​ന്നി​വ അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്.

നാ​ളെ​മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ഞ്ഞു​ള്ള ദു​ര​ന്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.