കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്ക് യാ​ത്രി​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, July 14, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കെ ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. യു​വാ​ക്ക​ൾ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ എ.​എ നൗ​ഷാ​ദ്(38) അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30-ന് ​ക​ന്പി​ളി​ക​ണ്ടം പാ​റ​ത്തോ​ടി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് ഡ്രൈ​വ​റെ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് വ​രു​ന്ന​വ​ഴി പാ​റ​ത്തോ​ട്ടി​ൽ​നി​ന്നും ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളു​ടെ സം​ഘം ബ​സി​ന്‍റെ പി​ന്നാ​ലെ​യെ​ത്തി. പ​ണി​ക്ക​ൻ​കു​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് ബ​സി​ന്‍റെ മു​ന്നി​ൽ ക​യ​റ്റി​നി​ർ​ത്തി അ​സ​ഭ്യ​വ​ർ​ഷം ആ​രം​ഭി​ച്ചു.
തു​ട​ർ​ന്ന് യു​വാ​ക്ക​ൾ നൗ​ഷാ​ദി​നെ ബ​സി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി. ബ​സി​ന്‍റെ ഗ്ലാ​സും പൊ​ട്ടി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ടെ നൗ​ഷാ​ദി​ന്‍റ ത​ല​യ്ക്ക് പി​ന്നി​ൽ പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ പ​ണി​ക്ക​ൻ​കു​ടി​യി​ൽ ഇ​റ​ക്കി​യ​ശേ​ഷം ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഇ​തോ​ടെ പു​ല​ർ​ച്ചെ​യു​ള്ള നെ​ടു​ങ്ക​ണ്ടം - എ​റ​ണാ​കു​ളം സ​ർ​വീ​സ് മു​ട​ങ്ങി. 40,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നും അ​റി​യി​ച്ചു. ബ​സ് പ​ണി​ക്ക​ൻ​കു​ടി​യി​ൽ​നി​ന്നും നെ​ടു​ങ്ക​ണ്ടം ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. മു​ട​ങ്ങി​യ സ​ർ​വീ​സ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.