കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്നാ​റി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ്
Tuesday, July 14, 2020 10:04 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി മൂ​ന്നാ​റി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പി​ക​രി​ക്കു​ന്നു. വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും.
ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​ത്.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന മൂ​ന്നാ​റി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി തു​ട​ർ​ച്ചാ​യി അ​ട​ച്ചു​പൂ​ട്ടി​യ​ശേ​ഷം വ​രു​ത്തി​യ ഇ​ള​വു​ക​ൾ ജ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കും. സു​ര​ക്ഷി​ത മാ​ർ​ഗ​ങ്ങ​ളാ​യ മാ​സ്കു​പോ​ലും ധ​രി​ക്കാ​തെ ടൗ​ണി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.
ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ട​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ക​ട​യു​ട​മ​ക​ൾ​ക്ക് ക​ട​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും നി​യ​ന്ത്ര​ങ്ങ​ണ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​ലം​ഭാ​വം തു​ട​രു​ന്നു​ണ്ടെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും.