ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ക​റ​വ​പ്പ​ശു​ക്ക​ൾ ച​ത്തു
Tuesday, July 14, 2020 10:04 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ജ​ന​വാ​സേ​ഖ​ല​യി​ലെ​ത്തി​യ ക​ടു​വ ര​ണ്ടു ക​റ​വ​പ്പ​ശു​ക്ക​ളെ കൊ​ന്നു. ധ​ർ​മാ​വേ​ലി പു​തു​വ​ൽ ജി​ന്‍റു​ഭ​വ​നി​ൽ ടി. ​സു​ന്ദ​റി​ന്‍റെ പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ അ​ക്ര​മി​ച്ച​ത്.
വീ​ടി​നു സ​മീ​പ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ലാ​ണ് പ​ശു​ക്ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളാ​ണി​വ.
മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നാ​ൽ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട് സ്ഥി​രീ​ക​ര​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ണ്ടി​പ്പെ​രി​യാ​ർ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ബി. ​ഗ​ണേ​ശ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യാ​ണ് ക​ടു​വ​യു​ടെ അ​ക്ര​മ​ണ​മാ​ണെ​ന്ന് സ്ഥി​രി​ക​രി​ച്ച​ത്.
പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തോ​ട്ടം മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ പ​തി​നാ​ലോ​ളം ക​ന്നു​കാ​ലി​ക​ളാ​ണ് പു​ലി, ക​ടു​വ എ​ന്നി​വ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. എ​രു​മേ​ലി റേ​ഞ്ചി​ൽ​നി​ന്നും വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണ​ത്തി​ന്

ചെ​റു​തോ​ണി: കേ​ര​കേ​ര​ളം സ​മൃ​ദ്ധ​കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ എ​ത്തി. 50 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​യ്ക്ക​ണം. തെ​ങ്ങി​ൻ തൈ​ക​ൾ ഇ​ന്നു​മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ടം തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​റ്റു വാ​ർ​ഡു​ക​ളി​ൽ അ​ടു​ത്ത ത​വ​ണ വി​ത​ര​ണം​ചെ​യ്യു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.