വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​ക​ണം- കെഎസ്‌​സി-​എം
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ : ജി​ല്ല​യി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​ഐ​സ്‌​സി-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​ദി​ന വീ​ട്ടു​ചെ​ല​വു​ക​ൾ ത​ള്ളി​നീ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ൾ​ക്ക് മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഫോ​ണ്‍, ടി​വി തു​ട​ങ്ങി​യ​വ​യു​ടെ റീ​ചാ​ർ​ജി​നും മ​റ്റും ആ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വാ​കും. ഇ​നി​യും ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം എ​ത്താ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം തു​ട​രാ​നു​ള്ള പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫു​ൽ ഫ്രാ​ൻ​സി​സ് മേ​ച്ചേ​ടം, സം​സ​ഥാ​ന ക​മ്മി​റ്റി അം​ഗം ജെ​ൻ​സ് നി​ര​പ്പേ​ൽ അ​നൂ​പ് സ​ണ്ണി, അ​ജോ പ്ലാ​ക്കൂ​ട്ടം, ജി​ബി​ൻ ജോ​ർ​ജ്, ബി​ബി​ൻ ബാ​ബു പു​ഴ​ങ്ക​ര​യി​ൽ, വി​മ​ൽ മ​ട​ത്തി​ക്ക​ണ്ടം, ജോ​ബി​ൻ ജോ​സ്, ജെ​ഫ് ജെ​യ്സ​ണ്‍, ര​ഞ്ജി​ത് റോ​യി, മാ​ത്യു ജോ​ഷി, അ​ലോ​ഷി അ​ല​ക്സ് പൂ​വ​ത്തി​ങ്ക​ൽ ന​മി​ത ബ്രി​ജെ​റ്റ് ടോം, ​ക്ല​യ​ർ, സ്റ്റീ​ഫ​ൻ പ്ലാ​ക്കൂ​ട്ടം ജോ​യ​ൽ പ്ലാ​ക്കൂ​ട്ടം അ​ല​ക്സ് സ​ജി, ജോ​ർ​ജു​കു​ട്ടി മാ​മ​ച്ച​ൻ, അ​ജ്മി സ​ത്താ​ർ, ഭാ​ഗ്യ​ല​ക്ഷ്മി, അ​ന​ന്ദു, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.