വണ്ണപ്പുറത്തെ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം : ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, July 14, 2020 9:49 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​രെ കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വ​ണ്ണ​പ്പു​റം ചീ​ങ്ക​ൽ​സി​റ്റി കൂ​വ​പ്പു​റം ക​ടു​വാ​ക്കു​ഴി​യി​ൽ ക​ടു​വ എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ് (49), ആ​ലു​വ ചൂ​ർ​ണി​ക്ക​ര അ​ശോ​ക​പു​രം കാ​ളി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ വ​ണ്ണ​പ്പു​റം ടൗ​ണി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ജോ​യ് ജോ​സ​ഫ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി​യി​ൽ നി​ന്നും പോ​ലീ​സി​നു പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ എ​ടി​എ​മ്മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് സി​സി​ടി​വി കാ​മ​റ മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​വും മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​എ​സ്ഐ ഇ​ബ്രാ​ഹിം, സി​പി​ഒ ഷാ​ഹി​ദ് എ​ന്നി​വ​ർ ടൗ​ണി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ അ​ജോ​യി​യെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടി​രു​ന്നു. പോ​ലീ​സ് വാ​ഹ​നം ക​ണ്ട​തോ​ടെ ഓ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത ശേ​ഷം ഫോ​ട്ടോ​യെ​ടു​ത്ത് വി​ട്ട​യ​ച്ചു. പി​ന്നീ​ട് ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും സു​രേ​ഷി​നെ​യും അ​ജോ​യി​യെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ജോ​യി​ക്കെ​തി​രെ ആ​ലു​വ സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. കാ​ളി​യാ​ർ സി​ഐ ബി.​പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.