വി​വാ​ദ പാ​റ​മ​ട​യി​ൽ ക്ര​ഷ​ർ യൂ​ണി​റ്റി​നു​ള്ള അ​പേ​ക്ഷ റ​വ​ന്യു വ​കു​പ്പ് ത​ള്ളി
Tuesday, July 14, 2020 9:49 PM IST
നെ​ടു​ങ്ക​ണ്ടം: ച​തു​രം​ഗ​പ്പാ​റ​യ്ക്ക് സ​മീ​പം ക​ള്ളി​പ്പാ​റ​യി​ലെ വി​വാ​ദ പാ​റ​മ​ട​യി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ത​ണ്ണി​ക്കോ​ട്ട് ഗ്രൂ​പ്പ് റ​വ​ന്യൂ വ​കു​പ്പി​ന് ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി. ച​തു​രം​ഗ​പ്പാ​റ​യി​ൽ വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന പാ​റ​മ​ട​യ്ക്കു​ള്ളി​ൽ ക​ല്ല് പു​റ​ത്തു​നി​ന്നെ​ത്തി​ച്ച് ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.
റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ പ​ത്രം ല​ഭി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ന​ട​ത്തി​പ്പു​കാ​ർ ച​തു​രം​ഗ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​പേ​ക്ഷ പ​രി​ശോ​ധ​ന​യ്ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കോ​ഫീ​സി​ന് കൈ​മാ​റി. എ​ന്നാ​ൽ വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍റെ അ​പേ​ക്ഷ​യി​ൽ നി​രാ​ക്ഷേ​പ​പ​ത്രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ് രാ​ജ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ ക്ര​ഷ​ർ ഇ​രി​ക്കു​ന്ന​ത് ഏ​ലം കു​ത്ത​ക​പ്പാ​ട്ട ഭൂ​മി​യി​ലാ​ണ്. ഇ​വി​ടെ ക്ര​ഷ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ല. അ​തി​നാ​ൽ അ​പേ​ക്ഷ നി​ര​സി​ച്ച​താ​യും വി​വ​രം ജി​ല്ലാ ക​ള​ക്ട​റെ ധ​രി​പ്പി​ച്ച​താ​യും സ​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.
അ​നി​യ​ന്ത്രി​ത​മാ​യ പാ​റ ഖ​ന​ന​ത്തെ​ത്തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പും​ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ വി​വാ​ദ പാ​റ​മ​ട​യാ​ണ് ത​ണ്ണി​ക്കോ​ട്ട് ഗ്രൂ​പ്പ് ക്ര​ഷ​ർ ആ​രം​ഭി​ക്കാ​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നാ​നു​മ​തി​പോ​ലും ല​ഭി​ക്കാ​ത്ത ക്ര​ഷ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ജൂ​ണ്‍ 28-ന് ​ശാ​ന്ത​ൻ​പാ​റ​ക്ക് സ​മീ​പം രാ​ജാ​പ്പാ​റ​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ നി​ശാ​പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും മ​ദ്യ സ​ൽ​ക്കാ​ര​വും സം​ഘ​ടി​പ്പി​ച്ച​ത്.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ക്ര​ഷ​റി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ത​ണ്ണി​ക്കോ​ട്ട് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ റോ​യി കു​ര്യ​നും പാ​റ​മ​ട ഉ​ട​മ​യ്ക്കും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ട​ന​ദി​വ​സം ക്ര​ഷ​ർ പ്ര​വ​ർ​ത്തി​ച്ച​താ​യും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ ഡീ​ലേ​ഴ്സ് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ല​ക്ഷ​ങ്ങ​ളു​ടെ നി​ർ​മാ​ണ വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​താ​യും റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​സോ​ടെ എ​ത്തി​ച്ച നി​ർ​മാ​ണ വ​സ്തു​ക്ക​ൾ സം​ഭ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വി​ൽ​പ​ന ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് ഡീ​ലേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​ത്തു​കൊ​ള്ളാ​മെ​ന്നു​മാ​ണ് ത​ണ്ണി​ക്കോ​ട്ട് ഗ്രൂ​പ്പ് ജി​യോ​ള​ജി വ​കു​പ്പി​ന് ന​ൽ​കി​യ വീ​ശ​ദീ​ക​ര​ണം.