യു​വാ​വി​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, July 14, 2020 9:49 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ആ​ന​ച്ചാ​ൽ ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റ് നി​വാ​സി​യാ​യ യു​വാ​വി​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ലെ മോ​ഹ​ന​നെ(35)​യാ​ണ് ആ​ന​ച്ചാ​ൽ മ​ന്നാ​ക്കു​ടി റോ​ഡ​രി​കി​ൽ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​സ്ത്ര​നാ​യി ക​മി​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.
രാ​വി​ലെ ആ​റ​ര​യോ​ടെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. വെ​ള്ള​ത്തൂ​വ​ൽ, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
മോ​ഹ​ന​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും മാ​റി പാ​ത​യോ​ര​ത്ത് ആ​ളൊ​ഴി​ഞ്ഞി​ട​ത്താ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.
സ​മീ​പ​വാ​സി​ക​ളി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​തി​ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ അ​ട​യാ​ളം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക്കും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.