സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​ന്ദി​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Tuesday, July 14, 2020 9:49 PM IST
ഇ​ടു​ക്കി: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലാ​നു​സൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ജി​ല്ല​യി​ലെ തോ​പ്രാം​കു​ടി, ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​ന്ദി​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും മി​ക​ച്ച സൗ​ക​ര്യം സ​ജ്ജ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സു​ക​ൾ അ​ഴി​മ​തി ര​ഹി​ത​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സു​ക​ൾ ഇ ​-പെയ്മ​ന്‍റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള സ്റ്റാ​ന്പു​ക​ൾ ഇ-​സ്റ്റാ​ന്പിം​ങ്ങി​ലൂ​ടെ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.
മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ഫ്്ബി​യു​ടെ 1.28 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു​നി​ല​ക​ളി​ലാ​യി മ​ന്ദി​രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, ഉ​പ്പു​തോ​ട്, ത​ങ്ക​മ​ണി, കൊ​ന്ന​ത്ത​ടി, വാ​ത്തി​ക്കു​ടി വി​ല്ലേ​ജു​ക​ളി​ലെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തോ​പ്രാം​കു​ടി സ​ബ്​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് കീ​ഴി​ലാ​ണ്. മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ​ബാ​ങ്ക് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തോ​പ്രാം​കു​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​പ്രാം​കു​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് വേ​ണ്ടി സൗ​ജ​ന്യ​മാ​യി സ്ഥ​ലം കൈ​മാ​റി​യ ബൈ​ജു തോ​മ​സ് ക​ല്ല​റ​യ്ക്ക​ലി​നെ​യും തോ​പ്രാം​കു​ടി സ​ബ് രജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു മു​ത​ൽ വാ​ട​ക​ര​ഹി​ത​മാ​യി കെ​ട്ടി​ടം അ​നു​വ​ദി​ച്ച റോ​യ് മാ​ത്യു ന​ര​മം​ഗ​ല​ത്തെ​യും തോ​പ്രാം​കു​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ നി​ർ​മ്മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ പി​ഡ​ബ്ലു​ഡി കോ​ണ്‍​ട്രാ​ക്ടർ അ​നീ​ഷ് സെ​ബാ​സ്റ്റ്യ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ത്രി​ത​ല​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ബി. സെ​ൽ​വം, പ്ര​ദീ​പ് ജോ​ർ​ജ്, എ​റ​ണാ​കു​ളം ജി​ല്ലാ ര​ജി​സ്ട്രാ​ർ എ​ബി ജോ​ർ​ജ്, സ​ബ് ര​ജി​സ്ട്രാ​ർ കെ.​ആ​ർ. ര​ഘു, വി​വി​ധ രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം​.കെ. പ്രിയ​ൻ, മി​നി​സാ​ബു, ഷി​ജോ ക​ണി​യാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഉ​ടു​ന്പ​ൻ​ചോ​ല തൂ​ക്കു​പാ​ലം മു​ണ്ടി​യെ​രു​മ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് 1.31 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല, ക​രു​ണാ​പു​രം, കാ​ന്തി​പ്പാ​റ, പാ​റ​ത്തോ​ട്, ച​തു​രം​ഗ​പ്പാ​റ, പാ​ന്പാ​ടും​പാ​റ വി​ല്ലേ​ജു​ക​ളി​ലെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് കീ​ഴി​ലാ​ണ്. ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മല ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ സു​ധാ​ക​ര​ൻ ത്രി​ത​ല​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജോ​യി കു​ന്നു​വി​ള​യി​ൽ, വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​ൻ വി​ജ​യ​ൻ, വി​വി​ധ ക​ക്ഷി​രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ ടി.​എം ജോ​ണ്‍, പി.​കെ. സ​ദാ​ശി​വ​ൻ, ജോ​സ് പാ​ല​ത്തി​നാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ര​ജി​സ്ട്രാ​ർ എം​.എ​ൻ. കൃ​ഷ്ണ​പ്ര​സാ​ദ് സ്വാ​ഗ​ത​വും ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ പ്രൊ​ജ​ക്ട് എ​ൻ​ജി​നി​യ​ർ വി.​എ​സ്. ത​ന്പി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ കെ.​ടി. ബാ​ബു ന​ന്ദി പ​റ​ഞ്ഞു.