മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ത്ത്‌ലാ​ബി​ന് ന​ട​പ​ടി​യാ​രം​ഭി​ക്കും: മ​ന്ത്രി ഷൈ​ല​ജ
Tuesday, July 14, 2020 9:49 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ത്ത്‌ലാബ് നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ത്ത് ലാ​ബി​ലേ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ൾ​പ്പെ​ടെ ഉ​ള്ള​വ​രു​ടെ മി​ക​ച്ച ടീം ​വ​ർ​ക്കു​മാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ സ​ജ്ജീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി എം.​എം.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ ​എ​സ് ഇ ​ബി​യു​ടെ സി ​എ​സ് ആ​ർ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള 10 കോ​ടി​യി​ൽ നി​ന്നും ഒ​ന്ന​ര​ക്കോ​ടി കാ​ത്ത് ലാ​ബി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ബ്ല​ഡ് സെ​ന്‍റ​ർ, കോ​വി​ഡ് - 19 ഐ ​സി യു , ​കോ​വി​ഡ് പ​രി​ശോ​ധ​നാ ലാ​ബ്, പു​തി​യ ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ്, കാ​ത്തി​രി​പ്പു കേ​ന്ദ്രം, മോ​ർ​ച്ച​റി ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കോ​വി​ഡ് പ​രി​ശോ​ധ​നാ ലാ​ബും റോ​ഷി അ​ഗ​സ്റ്റി​ൻ എം ​എ​ൽ എ ​ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ബ്ല​ഡ് സെ​ന്‍റ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റോ​ഷി അ​ഗ​സ്റ്റിൻ എം​എ​ൽ​എ സ്വാ​ഗ​തം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സെ​ലി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ, കെ ​എ​സ് ആ​ർ ടി ​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​യി വ​ർ​ഗീ​സ്, സ​ണ്ണി ഇ​ല്ലി​ക്ക​ൽ, പി.​എം. അ​സീ​സ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ഡി​എം​ഒ ഡോ.​എ​ൻ. പ്രി​യ, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ​ൻ. ര​വി​കു​മാ​ർ , ഡോ.​സു​ജി​ത്ത് സു​കു​മാ​ര​ൻ, ആ​ർഎം​ഒ ഡോ. ​എ​സ്. അ​രു​ണ്‍, വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ , അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, പി.​കെ . ജ​യ​ൻ, സാ​ജ​ൻ കു​ന്നേ​ൽ, ജോ​സ് കു​ഴി​ക​ണ്ടം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.