കോ​വി​ഡ് സ്ഥി​രീ​ക​ര​ണം: പു​റ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ട​ച്ചു
Monday, July 13, 2020 9:46 PM IST
തൊ​ടു​പു​ഴ: ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ട​ച്ചു. വൈ​ക്കം സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ ജീ​വ​ന​ക്കാ​ര​ൻ ഓ​ഫീ​സി​ൽ ജോ​ലി​ക്കെ​ത്തി​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. വൈ​ക്ക​ത്തു നി​ന്നും ബ​സി​ലാ​ണ് ഇ​ദ്ദേ​ഹം ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റും മ​റ്റ് ജീ​വ​ന​ക്കാ​രും ഇ​ന്ന​ലെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​നയ്ക്ക് വി​ധേ​യ​രാ​യി. വി​ല്ലേ​ജ് ഓ​ഫീ​സും പ​രി​സ​ര​വും തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സെ​ത്തി അ​ണു​വി​മു​ക്ത​മാ​ക്കി.