പു​തു​താ​യി ന​ട​ത്തി​യ ടാ​റിം​ഗ് പൊ​ളി​യു​ന്നു
Monday, July 13, 2020 9:42 PM IST
അ​ടി​മാ​ലി: കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ ക​ല്ലാ​ർ​കു​ട്ടി - മാ​വി​ൻ ചു​വ​ട് - സ്വ​പ്നാ​സി​റ്റി അ​ഞ്ചാം​മൈ​ൽ റോ​ഡി​ൽ പു​തി​യ​താ​യി ടാ​റിം​ഗ് ന​ട​ത്തി​യ ഭാ​ഗം പൊ​ളി​ഞ്ഞു​തു​ട​ങ്ങി​യ​താ​യി പ​രാ​തി. ജൂ​ണി​ലാ​ണ് മാ​വി​ൻ​ചു​വ​ട് മു​ത​ൽ സ്വ​പ്നാ​സി​റ്റി വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ പി​ന്നി​ടും മു​ന്പെ പാ​ത​യു​ടെ പ​ല ഭാ​ഗ​ത്തും ടാ​ർ ഇ​ള​കി​ത്തു​ട​ങ്ങി. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.
ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്കു​മു​ന്പ് ന​ട​ത്തേ​ണ്ട റോ​ഡ് പ​രു​വ​പ്പെ​ടു​ത്ത​ൽ കൃ​ത്യ​മാ​യി ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. ചി​ല ഭാ​ഗ​ത്ത് ക​യ​റ്റം കു​റ​യ്ക്കാ​ത്ത​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റും യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ക​യ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.