ക​ട്ട​പ്പ​ന​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്രം നാ​ളെ തു​റ​ക്കും
Monday, July 13, 2020 9:42 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്രം നാ​ളെ തു​റ​ക്കും. ഹൈ​റേ​ഞ്ചി​ൽ കോ​വി​ഡ് -19 ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​വാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലെ അ​ന്പ​ല​ക്ക​വ​ല​യി​ലെ ഫോ​ർ​ത്തു​നാ​ത്തൂ​സ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​തെ വ​ന്ന​താ​ണ് താ​മ​സം നേ​രി​ടു​വാ​ൻ കാ​ര​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ​യും തീ​വ്ര രോ​ഗ​മി​ല്ലാ​ത്ത​വ​രെ​യു​മാ​ണ് ഇ​ത്ത​രം സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.
നി​ല​വി​ൽ ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ 80 ശ​ത​മാ​ന​വും നി​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ട്ട​പ്പ​ന​യി​ലെ കേ​ന്ദ്ര​ത്തി​ൽ 60 കി​ട​ക്ക​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി നാ​ല് ഡോ​ക്ട​ർ​മാ​രും ആ​റ് ന​ഴ്സു​മാ​രും ഇ​വി​ടെ​യു​ണ്ടാ​കും. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു​ക്കു​ന്ന​ത് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്.
സെ​ന്‍റ​റി​ലേ​ക്ക് ര​ണ്ടു ടി​വി​യും ഒ​രു വാ​ഷിം​ഗ് മെ​ഷി​നു​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ടി​വി​ക​ൾ ല​യ​ണ്‍​സ് ക്ല​ബ് ക​ട്ട​പ്പ​ന​യും വാ​ഷിം​ഗ് മെ​ഷി​ൻ ഹൈ​റേ​ഞ്ച് ഹോം ​അ​പ്ല​യ​ൻ​സു​മാ​ണ് ന​ൽ​കി​യ​ത്. ഇ​വ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ബി​ൻ ഏ​ബ്ര​ഹാം, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി എ​ന്നി​വ​ർ​ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
കോ​വി​ഡ് രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചാ​ൽ കൂ​ടു​ത​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നാ​ണ് സാ​ധ്യ​ത.