ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​യെ​ന്ന്
Monday, July 13, 2020 9:42 PM IST
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​യെ​ന്ന് യു​ഡി​എ​ഫ് മെ​ന്പ​ർ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​രോ​പി​ച്ചു.
അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണ​ത്തി​ൽ ര​ണ്ടാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ് രാ​ജി​വ​ച്ച​ത്.
ര​ണ്ടു പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഒ​രു പ​ദ്ധ​തി​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ന്‍റ​ണി ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റോ​ഡു​നി​ർ​മാ​ണം ക​രാ​റെ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്ക് 59,65,000 രൂ​പ​യും ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 34 ല​ക്ഷം രൂ​പ​യും കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ ബാ​ക്കി​യു​ണ്ട്.
230 മ​ൽ​സ്യ ക്ല​ബു​ക​ളും ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ൽ​സ്യ​ക​ർ​ഷ​ക​രു​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ മ​ൽ​സ്യ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് ഒ​രു രൂ​പ​യു​ടെ പ​ദ്ധ​തി​പോ​ലും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം 20 ല​ക്ഷം രൂ​പ യു​ഡി​എ​ഫി​ന്‍റെ എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ സ​ർ​ക്കാ​രി​ന് കൊ​ടു​ത്ത് രാ​ഷ്ട്രീ​യ കൂ​റ് കാ​ണി​ച്ച​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​നം നി​ല​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റ് ചാ​ർ​ജെ​ടു​ക്കു​ന്പോ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.