ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം പി​ആ​ർ​ഡി ലൈ​വ് ആ​പ്പി​ൽ
Monday, July 13, 2020 9:38 PM IST
തൊ​ടു​പു​ഴ: ഈ​വ​ർ​ഷ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ പി​ആ​ർ​ഡി ലൈ​വി​ൽ ല​ഭ്യ​മാ​കും. നാ​ളെ ഉ​ച്ച​യ്ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്നാ​ലു​ട​ൻ ലൈ​വി​ൽ ഫ​ലം ല​ഭ്യ​മാ​കും.
ഹോം ​പേ​ജി​ലെ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ ന​ൽ​കി​യാ​ൽ വി​ശ​ദ​മാ​യ ഫ​ലം അ​റി​യാം. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും​നി​ന്ന് പി​ആ​ർ​ഡി ലൈ​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ക്ലൗ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ആ​പ്പി​ൽ തി​ര​ക്കു കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ബാ​ൻ​ഡ് വി​ഡ്ത്ത് വി​ക​സി​ക്കു​ന്ന ഓ​ട്ടോ സ്കെ​യി​ലിം​ഗ് സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഫ​ലം ത​ട​സ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം 31 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പി​ആ​ർ​ഡി ലൈ​വ് ആ​പ്പി​ന്‍റെ സേ​വ​നം വി​നി​യോ​ഗി​ച്ച​ത്.

സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ കൈ​മാ​റി

ഇടുക്കി: ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി വി​വോ ഗ്രൂ​പ്പ് 10 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ന് കൈ​മാ​റി.