തൊടുപുഴയിലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് തു​റ​ന്നു
Monday, July 13, 2020 9:38 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ത​ൻ എ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ ഇ​ന്ന​ലെ​മു​ത​ൽ വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​ട​പാ​ടു​കാ​ർ​ക്ക് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. പ​ക​രം ഓ​ഫീ​സി​നു സ​മീ​പ​ത്തെ പ്ര​ത്യേ​ക കൗ​ണ്ട​ർ വ​ഴി സേ​വ​നം ല​ഭി​ക്കും.
ക​ഴി​ഞ്ഞ ര​ണ്ടി​ന് സിം ​കാ​ർ​ഡ് മാ​റി​യെ​ടു​ക്കു​ന്ന​തി​നാ​യി ഓ​ഫീ​സി​ലെ​ത്തി​യ ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ് ക​ഴി​ഞ്ഞ എ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ​തു​ട​ർ​ന്നു ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ മൂ​ന്ന് വ​നി​ത ജീ​വ​ന​ക്കാ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഓ​ഫീ​സ് അ​ണു​മു​ക്ത​മാ​ക്കി.
നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ​ക്ക് നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല.