യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ റി​മാ​ൻ​ഡു​ചെ​യ്തു
Monday, July 13, 2020 9:38 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ്ലാ​മ​ല​യി​ൽ യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ റി​മാ​ൻ​ഡു​ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി വാ​ക്കു​ത​ർ​ക്ക​ത്തി​നി​യെു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ മ്ലാ​മ​ല പു​തു​വേ​ൽ മു​ള​ങ്ങ​ശേ​രി തോ​മ​സി​ന്‍റെ മ​ക​ൻ ജി​നു (22) വാ​ണ് മ​രി​ച്ച​ത്. ജി​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ സി​ബി​ച്ച​ൻ (25) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​ണ്. കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ർ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മ്ലാ​മ​ല ക​ള്ളി​ക്ക​ൽ അ​നി​ഷ് രാ​ഘ​വ​ൻ (32), പീ​രു​മേ​ട് കൊ​ല്ല​പ​ള്ളി​യി​ൽ മ​ജീ​ഷ് മോ​ഹ​ൻ (40), എ​ബി​ൻ (28) എ​ന്നി​വ​രെ​യാ​ണ് പീ​രു​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. സം​ഘ​ർ​ഷ​മു​ണ്ടാ​യ സ്ഥ​ലം പീ​രു​മേ​ട് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​യ​തി​നാ​ൽ കേ​സ് പീ​രു​മേ​ട് സി​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി കാ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ത്തി. മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. പീ​രു​മേ​ട് സി​ഐ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.