13 ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 97 പേ​ർ​ക്ക്
Monday, July 13, 2020 9:38 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 13 ദി​വ​സ​ത്തി​നി​ടെ 97 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടി​യ ക​ണ​ക്കാ​ണി​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നാ​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​രു​ന്ന​ത് ജി​ല്ല​യി​ൽ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​യി​ട്ടു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​ർ​ക്കാ​ണ് കൂ​ടു​ത​ലാ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 211 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ഒ​രു​മ​ര​ണം മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. രാ​ജാ​ക്കാ​ട് എ​ൻ​ആ​ർ​സി​റ്റി ചി​റ​മേ​ൽ ജോ​യി​യു​ടെ ഭാ​ര്യ വ​ൽ​സ​മ്മ​യ്ക്കാ​ണ് മ​ര​ണ​ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 93 പേ​ർ ചി​കി​ൽ​സ​യി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 118 പേ​ർ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 91 പേ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 17 പേ​ർ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ആ​റു​പേ​ർ മ​റ്റു​ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. മ​റ്റു​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മൂ​ന്നു​പേ​ർ ഇ​വി​ടെ​യും ചി​കി​ൽ​സ​യി​ലു​ണ്ട്.ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​ർ​ക്കും രോ​ഗ​മു​ക്തി​യി​ല്ല. നി​ല​വി​ൽ 115 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 15 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.