80 പേ​രു​ടെ റാ​പ്പി​ഡ് ടെ​സ്റ്റും 19 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ്
Monday, July 13, 2020 9:38 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് - 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​റി​ൽ ന​ട​ത്തി​യ റാ​പ്പി​ഡ് ടെ​സ്റ്റി​ന്‍റെ​യും സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്.
മൂ​ന്നാ​റി​ൽ രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നു ക​രു​തു​ന്ന 80 പേ​രു​ടെ റാ​പ്പി​ഡ് ടെ​സ്റ്റും 19 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്.
മൂ​ന്നാ​റി​ൽ ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ൻ മു​ത​ൽ 18 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി.
നാ​ലു​പേ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ലും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ അ​റി​യി​പ്പും വ​ന്നി​ട്ടു​ണ്ട്.
എ​ങ്കി​ലും മൂ​ന്നാ​റി​നോ​ടു ചേ​ർ​ന്നു​ള്ള രാ​ജാ​ക്കാ​ട് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗം ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യം മൂ​ന്നാ​റി​ൽ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും രാ​ജാ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തി​ന്ന​തി​നു സ​മാ​ന​മാ​യി മൂ​ന്നാ​റി​ലും നി​ര​വ​ധി​പേ​ർ എ​ത്തു​ന്ന​താ​ണ് ആ​ശ​ങ്ക​ക​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പും സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. മാ​സ്ക് വ​യ്ക്കാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തും പ്ര​ശ്ന​മാ​ണ്.