ജി​ല്ല​യി​ൽ നാ​ലു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, July 13, 2020 9:38 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ നാ​ലു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​ടി​ക്കു​ളം സ്വ​ദേ​ശി (32) യ്ക്ക് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ലൈ ര​ണ്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​റു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം വ​ന്ന​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ അ​ടി​മാ​ലി സ്വ​ദേ​ശി(26). കൊ​ച്ചി​യി​ൽ നി​ന്നും മു​ട്ട​ത്തി​ന് ടാ​ക്സി​യി​ലെ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 28 ന് ​ദോ​ഹ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി (32). കൊ​ച്ചി​യി​ൽ നി​ന്നും സ്വ​ന്തം കാ​റി​ൽ തൊ​ടു​പു​ഴ​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ നാ​ലി​ന് ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (26). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ ഏ​ല​പ്പാ​റ​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു
രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് (പ​ഴ​യ​വി​ടു​തി) ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ചു.