തൂ​ക്കു​പാ​ല​ത്തും ജാ​ഡു​വൈ​ൻ പൂ​വി​ട്ടു
Monday, July 13, 2020 9:38 PM IST
നെ​ടു​ങ്ക​ണ്ടം: ഫി​ലി​പ്പൈ​ൻ​സി​ൽ​മാ​ത്രം ക​ണ്ടു​വ​രു​ന്ന ജാ​ഡു​വൈ​ൻ തൂ​ക്കു​പാ​ല​ത്തും പൂ​വി​ട്ടു. തൂ​ക്കു​പാ​ലം വെ​സ്റ്റു​പാ​റ വ​ണ്ടാ​ന​ത്തു​വ​യ​ലി​ൽ രാ​ജു​വി​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ഈ ​അ​പൂ​ർ​വ​യി​നം ചെ​ടി പൂ​ത്ത​ത്.

നാ​ലു​വ​ർ​ഷം മു​ന്പ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി റി​ട്ട​യ​ർ​ചെ​യ്ത രാ​ജു ത​ന്‍റെ വി​ശ്ര​മ​ജീ​വി​തം ചെ​ടി​ക​ൾ​ക്ക് ഒ​പ്പ​മാ​ക്കു​ക​യാ​ണ്. നി​ര​വ​ധി​യി​നം ചെ​ടി​ക​ളാ​ണ് ഇ​ദ്ദേ​ഹം പ​രി​പാ​ലി​ക്കു​ന്ന​ത്.
ഫി​ലി​പ്പൈ​ൻ​സി​ൽ​നി​ന്നും സു​ഹൃ​ത്തു​വ​ഴി എ​ത്തി​ച്ച​താ​ണ് ജാ​ഡു​വൈ​ൻ ചെ​ടി. നീ​ല നി​റ​ത്തി​ലും ചു​വ​ന്ന നി​റ​ത്തി​ലു​മു​ള്ള ര​ണ്ടി​നം പൂ​ക്ക​ളാ​ണ് ഇ​വ​യി​ൽ വി​രി​ഞ്ഞ​ത്. ര​ണ്ട​ടി നീ​ള​മു​ള്ള കു​ല​യി​ൽ 80 -ല​ധി​കം പൂ​ക്ക​ളു​ണ്ട്. നീ​ല​യും ചു​വ​പ്പും നി​റ​ങ്ങ​ളി​ലു​ള്ള​താ​ണ് പൂ​ക്ക​ൾ. നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ത് കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്. ഫി​ലി​പ്പൈ​ൻ​സി​ൽ ഈ ​ചെ​ടി​ക​ൾ വം​ശ​നാ​ശം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ജു പ​റ​ഞ്ഞു.

പൂ​ന്തോ​ട്ട പ​രി​പാ​ല​ന​ത്തി​ൽ ഭാ​ര്യ വ​ത്സ​മ്മ​യാ​ണ് രാ​ജു​വി​നെ സ​ഹാ​യി​ക്കു​ന്ന​ത്. ചെ​റി​യ കൗ​തു​ക​ത്തി​നു തു​ട​ങ്ങി​യ കൃ​ഷി ഇ​പ്പോ​ൾ ഓ​ണ്‍​ലൈ​ൻ വി​ൽ​പ​ന​യി​ലേ​ക്കും ക​ട​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ഥ ഇ​നം ചെ​ടി​ക​ൾ​ക്ക് ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്നു.

ഓ​ണ്‍​ലൈ​നാ​യി ബു​ക്കു​ചെ​യ്യു​ന്ന ചെ​ടി​ക​ൾ പാ​ഴ്സ​ലാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ്. മി​ക​ച്ച വ​രു​മാ​ന​വും ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്നു.