ത​ട്ടേ​ക്ക​ണ്ണി​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​നം​വ​കു​പ്പ്
Sunday, July 12, 2020 10:14 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടേ​ക്ക​ണ്ണി​യി​ൽ പ​ട്ട​യ​ഭൂ​മി​യി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് വ​നം​വ​കു​പ്പ്. പ്ര​ള​യ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും എ​ക്ക​ലും നീ​ക്കം​ചെ​യ്യു​ന്ന​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. മ​ണ​ൽ വാ​രി ക​ഴു​കു​ന്ന​തി​നാ​യി നി​ർ​മി​തി കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന യ​ന്ത്ര​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ട്ടേ​ക്ക​ണ്ണി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ര​ണ്ട് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് മ​ണ​ൽ ക​യ​റി ന​ഷ്ട​പ്പെ​ട്ട​ത് ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി​യും വി​ള​ക​ളു​മാ​ണ്. അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ൽ വാ​രി മാ​റ്റി ഭൂ​മി​യി​ൽ വീ​ണ്ടും കൃ​ഷി​യി​റ​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ​ത്.
തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നി​ർ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ച് മ​ണ​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി വി​പ​ണ​നം തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് വ​നം വ​കു​പ്പ് പ​ട്ട​യ​ഭൂ​മി​യി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ഥ​ലം വ​നം വ​കു​പ്പി​ൻ​താ​ണെ​ന്നും മ​ണ​ൽ വാ​രാ​ൻ പാ​ടി​ല്ല എ​ന്ന ഉ​ത്ത​ര​വു​മാ​യി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടേ​ക്ക​ണ്ണി​യി​ൽ ത​ന്പ​ടി​ച്ചു. സ​ർ​ക്കാ​ർ പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യു​ടെ എ​ല്ലാ വി​ധ രേ​ഖ​ക​ളും ക​യ്യി​ലു​ള്ള​പ്പോ​ഴാ​ണ് ഭൂ​മി​യി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​നം വ​കു​പ്പ് എ​ത്തി​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ വാ​ദ​ത്തെ തു​ട​ർ​ന്ന് മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​ത് നി​ർ​മി​തി​കേ​ന്ദ്രം നി​ർ​ത്തി​വ​ച്ചു. മ​ണ​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി വി​ൽ​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ച സ​ർ​ക്കാ​രി​ന്‍റെ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ച് തു​ട​ങ്ങു​ക​യും ചെ​യ്തു. 1968 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ത​ട്ടേ​ണ്ണി​യി​ലേ​ക്കു​ള്ള ആ​ദ്യ കു​ടി​യേ​റ്റം ന​ട​ക്കു​ന്ന​ത്.1970-​ൽ വ​നം​വ​കു​പ്പ് കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.
പി​ന്നീ​ട് ഇ​വി​ടെ​യു​ള്ള നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ൾ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ത്തി​ച്ചു ക​ള​ഞ്ഞു. പി​ന്നെ 1973 മെ​യ് നാ​ലി​ന് ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യി കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വ​ന്നു. 1974ൽ ​ത​ട്ടേ​ക്ക​ണ്ണി പ്ര​ദേ​ശം വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് വീ​ട്ടു​ന​ന്പ​ർ ല​ഭി​ച്ചി​രു​ന്ന​ത് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​യി​രു​ന്നു. 1986 ൽ ​വ​നം-​റ​വ​ന്യു​വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നു. ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നും നി​വേ​ദ​ന​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ 2015ൽ 44 ​വീ​ട്ടു​കാ​ർ​ക്ക് പ​ട്ട​യം ല​ഭി​ച്ചു. പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് ചി​ല പ​രാ​തി​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും 2017 ൽ ​പ​ട്ട​യ​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ട്ടേ​ക്ക​ണ്ണി മേ​ഖ​ല​യി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. പ്ര​ള​യ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലും പെ​രി​യാ​റ്റി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ വാ​രി ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​മി​തി​കേ​ന്ദ്ര​ത്തോ​ട് നി​ർ​ദേ​ശി​ച്ചു. ഇ​താ​ണ് വ​നം വ​കു​പ്പ് ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​ട്ടേ​ക്ക​ണ്ണി​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന​ത് തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ പ​റ​ഞ്ഞു. ഇ​വി​ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം നി​യ​മാ​നു​സൃ​തം ല​ഭി​ച്ച​താ​ണ്. ഇ​തി​ൻ​മേ​ൽ വ​നം​വ​കു​പ്പി​ന് ത​ർ​ക്ക​മു​ന്ന​യി​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ല. സ​ർ​ക്കാ​ർ വ​കു​പ്പാ​യ​തി​നാ​ലാ​ണ് വ​നം​വ​കു​പ്പ് പ​രാ​തി ഉ​ന്ന​യി​ച്ച​പ്പോ​ൾ മ​ണ​ൽ വാ​രു​ന്ന​ത് നി​ർ​ത്തി​വ​ച്ച​ത്. അ​ടു​ത്ത ദി​വ​സം ത​ന്നെ ത​ട്ടേ​ക്ക​ണ്ണി​യി​ലെ കൃ​ഷി​ഭൂ​മി​യി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ൽ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.