അ​ടി​മാ​ലി​യി​ൽ കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം
Sunday, July 12, 2020 10:14 PM IST
അ​ടി​മാ​ലി : സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ പ്ര​തി​യാ​യ സ്വ​പ്ന​യെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​മാ​ലി ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് , കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. കെഎസ്‌യുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗ​മാ​ണ് ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കെഎസ്‌യു, യു​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ അ​റി​യാ​തെ പ്ര​ക​ട​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ പ്ര​ക​ട​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി ക​വാ​ട​ത്തി​ന് സ​മീ​പം യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ പ്ര​ക​ട​നം ത​ട​ഞ്ഞ​തോ​ടെ ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് ഏ​റെ നേ​രം ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ രോ​ഷാ​കു​ല​രാ​യ​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​ൻ​മാ​റി​യ​ത്.
കെഎസ്‌യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ബി സി. ​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത് മ​ണ്ഡ​ലം ക​മ്മ​റ്റി അ​റി​യാ​തെ​യാ​ണെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ശ്വി​ൻ കെ. ​ബി​ജു പ​റ​ഞ്ഞു. എ​ന്നാ​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യതെന്നും തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണ് നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​തെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടി ജോ​ബി സി.​ജോ​യി പ​റ​ഞ്ഞു.