കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ കൂ​ട്ടാ​യ ശ്ര​മം ഉ​ണ്ടാ​ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, July 12, 2020 10:12 PM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ കൂ​ട്ടാ​യ ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ്് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യും യൂ ​എ​സി​ലെ പി ​എ​സ്ജി ഗ്രൂപ്പും സം​യു​ക്ത​മാ​യി ന​ൽ​കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ ഹൈ ​ഏ​ൻ​ഡ് ഫേ​സ് ഷീ​ൽ​ഡ് കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ എം​എ​സ് ജെ​യ്ക്കു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. കോ​വി​ഡി​ന്‍റെ വ്യാ​പ​ന സ​മ​യ​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ സ​മൂ​ഹ​ത്തി​നു വ​ലി​യ സേ​വ​നം ആ​ണ് ചെ​യ്യു​ന്ന​ത്. കോ​വി​ഡ് മൂ​ലം വി​ഷ​മി​ക്കു​ന്ന​വ​രോ​ട് കൂ​ടു​ത​ൽ കാ​രു​ണ്യ​ത്തോ​ടെ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പറഞ്ഞു.
യു​എ​സി​ൽ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫറൻ​സി​ലൂ​ടെ പി​എ​സ്ജി ഗ്രു​പ്പ് ചെ​യ​ർ​മാ​ൻ ജി​ബി പാ​റ​ക്ക​ൽ കോ​വി​ഡ് പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ അ​റി​യി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ഒ​ലി​യ​പു​റം, മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പ​റ​യി​ടം, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം, സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​സ്മി​ൻ എം​എ​സ്ജെ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.