ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ്
Saturday, July 11, 2020 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ചി​ന്ന​ക്ക​നാ​ൽ പി​എ​ച്ച്എ​സി​യി​ലെ സ്റ്റാ​ഫ് ന​ഴ്സി (28) നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മേ​യ് 31-ന് ​ഹൈ​ദ​രാ​ബാ​ദി​ൽ പോ​യി വ​ന്ന് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ബ​ന്ധു​വി​നോ​ടൊ​പ്പം എ​റ​ണാ​കു​ള​ത്തും പോ​യി​രു​ന്നു. ജൂ​ലൈ എ​ട്ടു​വ​രെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഒ​ന്പ​തി​നാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​യ​ത്.

ജൂ​ണ്‍ 26-ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി (46). അ​ൾ​ജീ​രി​യ​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി ഏ​ഴു ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ കാ​രി​ക്കോ​ട് എ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

30-ന് ​യു​എ​ഇ റാ​സ​ൽ ഖൈ​മ​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (31). കൊ​ച്ചി​യി​ൽ​നി​ന്നും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​റി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
28-ന് ​ഷാ​ർ​ജ​യി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി(40). കൊ​ച്ചി​യി​ൽ​നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

28 ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (40). തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കെ ​എ​സ്ആ​ർ​ടി​സി​യി​ൽ കോ​ട്ട​യ​ത്തെ​ത്തി. അ​വി​ടെ​നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ

ജൂ​ണ്‍ 11 ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി ജൂ​ണ്‍ 25 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (64), 14-ന് ​ഒ​മാ​നി​ൽ നി​ന്നെ​ത്തി 29-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (24), 15-ന് ​ഹ​രി​യാ​ന​യി​ൽ നി​ന്നെ​ത്തി 18-ന് ​കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (44), 23-ന് ​ഒ​മാ​നി​ൽ നി​ന്നെ​ത്തി 26-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (45) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.