ടൂ​റി​സം ദി​നാ​ച​ര​ണം: ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി
Saturday, July 11, 2020 10:06 PM IST
ഇ​ടു​ക്കി: 2019-ലെ ​ലോ​ക ടൂ​റി​സം ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ’സ​ഞ്ചാ​ര​വും പ്ര​കൃ​തി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര ജേ​താ​ക്ക​ളു​ടെ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും​ചേ​ർ​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

ഒ​ന്നാം സ​മ്മാ​നം ടെ​ൻ​സിം​ഗ് പോ​ൾ തൊ​ടു​പു​ഴ​യും ര​ണ്ടാം സ​മ്മാ​നം ഗി​രി​ജ​ൻ ആ​ർ. ചെ​റു​തോ​ണി, ബി​ബി​ൻ സേ​വ്യ​ർ തൊ​ടു​പു​ഴ എ​ന്നി​വരുമാണ് നേ​ടി​യ​ത്.