ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട്: 14-ന് ​വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ
Saturday, July 11, 2020 10:06 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​പ​ക്ഷ​നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) ജി​ല്ലാ ക​മ്മി​റ്റി ആ​രം​ഭി​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് 14-ന് ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട് അ​റി​യി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​വ ഫൗ​ണ്ടേ​ഷ​ൻ, റി​വ​ർ റി​സേ​ർ​ച്ച് സെ​ന്‍റ​ർ കേ​ര​ള തു​ട​ങ്ങി​യ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​ത്. കേ​ര​ളം സ​മ​ർ​പ്പി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തി​മ​വി​ജ്ഞാ​പ​ന​ത്തി​നം ഇ​റ​ക്ക​ണം. സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ കേ​ര​ള​ത്തി​ന്‍റെ വാ​ദ​ത്തി​നാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​റ​ക്കു​ള​ത്ത് മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, കു​ട​യ​ത്തൂ​രി​ൽ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ഇ​ല​പ്പ​ള്ളി​യി​ൽ ഫി​ലി​പ്പ് ജി. ​മ​ല​യാ​റ്റ്, ഇ​ടു​ക്കി​യി​ൽ ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ക​ഞ്ഞി​ക്കു​ഴി​യി​ൽ എ​ബി തോ​മ​സ്, കൊ​ന്ന​ത്ത​ടി​യി​ൽ നോ​ബി​ൾ ജോ​സ​ഫ്, ഉ​പ്പു​തോ​ട്ടി​ൽ വി.​എ. ഉ​ല​ഹ​ന്നാ​ൻ, ത​ങ്ക​മ​ണി​യി​ൽ വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ക​ട്ട​പ്പ​ന​യി​ൽ സി​നു വാ​ലു​മ്മേ​ൽ, കാ​ഞ്ചി​യാ​റ്റി​ൽ ടി.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്യും.