ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 11, 2020 10:04 PM IST
ഉ​പ്പു​ത​റ: ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഇ​ടു​ക്കി നാ​യ​രു​പാ​റ പു​ളി​ക്ക​ൽ​കു​ന്നേ​ൽ അ​ജോ (23), സ​ഹാ​യി ചെ​റു​തോ​ണി പ്രാ​യ​റ​യ്ക്ക​ൽ അ​നി​ൽ​കു​മാ​ർ (41), കാ​ർ യാ​ത്ര​ക്കാ​രാ​യ അ​ടൂ​ർ ഗൗ​രീ​ശ​ങ്ക​ര​ത്തി​ൽ അ​നി​ൽ​കു​മാ​ർ (34), പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു ദി​വാ​ക​ര​ൻ (46), ര​തീ​ഷ് (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ൽ മാ​ട്ടു​ക്ക​ട്ട താ​ണ്ടാ​ൻ​പ​റ​ന്പി​ൽ പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചി​ന്ന​ക്ക​നാ​ൽ പി​എ​ച്ച്സി​യു​ടേ​താ​ണ് ആം​ബു​ല​ൻ​സ്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ലാ​ബി​ലേ​ക്ക് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും സ്ര​വം ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ കാ​ഞ്ചി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഉ​പ്പു​ത​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.