തി​ര​യ​ര​ങ്ങ് നാ​ട​ക മേ​ള
Saturday, July 11, 2020 10:04 PM IST
ക​ട്ട​പ്പ​ന: ജ​ന​പ്രീ​തി നേ​ടി​യ നാ​ട​ക് ഇ​ടു​ക്കി​യു​ടെ ഓ​ണ്‍​ലൈ​ൻ നാ​ട​ക​മേ​ള ന്ധ​തി​ര​യ​ര​ങ്ങ്’​ന്‍റെ ര​ണ്ടാം പ​തി​പ്പ് 20 മു​ത​ൽ 25 വ​രെ നാ​ട​ക് ഇ​ടു​ക്കി ഫേ​സ് ബു​ക്ക് പേ​ജി​ൽ അ​ര​ങ്ങേ​റും. ആ​ദ്യ​മേ​ള​യി​ലെ ഒ​ൻ​പ​ത് നാ​ട​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ കാ​ണു​ക​യും യൂ​ട്യൂ​ബി​ലു​ടെ ആ​സ്വാ​ദ​ക​രെ ഇ​പ്പോ​ഴും ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഓ​ണ്‍​ലൈ​ൻ അ​വ​ത​ര​ണ​ത്തി​ലൂ​ടെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ർ​മ​നി​ര​ത​യും സ​ജീ​വ​ത​യും നി​ല​നി​ർ​ത്താ​നും പ്രേ​ക്ഷ​ക സ​മൂ​ഹ​വു​മാ​യു​ള്ള ബ​ന്ധം ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​നും നി​ല​നി​ൽ​പി​ന്‍റെ ക്ലേ​ശ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ടു​ക്കി​യി​ലെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​ഞ്ഞു.

തി​ര​യ​ര​ങ്ങ് ര​ണ്ടാം പ​തി​പ്പ് 20-ന് ​പ്ര​മു​ഖ നാ​ട​ക സം​വി​ധാ​യ​ക​ൻ ന​രി​പ്പ​റ്റ രാ​ജു ഉ​ദ്ഘാ​ട​നം​ചെ​യ്യും. തു​ട​ർ​ന്ന് ജി.​കെ. പ​ന്നാം​കു​ഴി - എം.​സി. ബോ​ബ​ൻ ടീം ​’സു സു​’ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്കും. മോ​ബി​ൻ മോ​ഹ​ൻ - സൂ​ര്യ ലാ​ൽ -ജോ​സ് വെ​ട്ടി​ക്കു​ഴ ടീ​മി​ന്‍റെ ‘​കെ​ണി’ , ​കാ​ഞ്ചി​യാ​ർ രാ​ജ​ൻ ര​ചി​ച്ച് ആ​ർ. മു​ര​ളീ​ധ​ര​ൻ അ​ഭി​ന​യി​ക്കു​ന്ന ‘​മൂ​ന്ന് വെ​ടി​യൊ​ച്ച​ക​ൾ’ , ​എ​ൻ.​കെ. രാ​ജേ​ഷ് - ത​ങ്ക​ച്ച​ൻ പാ​ല എ​ന്നി​വ​രു​ടെ ‘​അ​ദൃ​ശ്യ​ൻ’, ​ജ​യ​രാ​ജ് ര​ചി​ച്ച് സൈ​മ​ണ്‍ ക​ട്ട​പ്പ​ന, സോ​ണി​യ എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്ന ‘​പ്ര​വാ​സി’ ​എ​ന്നീ നാ​ട​ക​ങ്ങ​ൾ തു​ട​ർ​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

മു​തി​ർ​ന്ന ന​ട​ൻ ചി​ല​ന്പ​ൻ, രൂ​പേ​ഷ് ച​ന്ദ്രു എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തു​ന്ന ഇ.​ജെ. ജോ​സ​ഫ് നാ​ട​കാ​വി​ഷ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന ’നാ​ട​കം വേ​ണോ നാ​ട​കം’ ​ആ​ണ് സ​മാ​പ​ന നാ​ട​കം.