കി​ഴ​ക്കേ​മേ​ത്തൊ​ട്ടി - കി​ഴ​ക്കും​മ​ല റോ​ഡി​ലെ പാ​ലം തു​റ​ന്നു
Saturday, July 11, 2020 10:04 PM IST
പൂ​മാ​ല: കാ​ല​വ​ർ​ഷ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കു​ന്ന കി​ഴ​ക്കും​മ​ല​യാ​റി​ലെ ത​ക​ർ​ന്ന ത​ടി​പ്പാ​ല​ത്തി​നു പ​ക​രം പു​തി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ 29.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കേ​മേ​ത്തൊ​ട്ടി - കി​ഴ​ക്കും​മ​ല ദേ​വീ​ക്ഷേ​ത്രം റോ​ഡി​ൽ പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി എം​എ​ൽ​എ തു​റ​ന്നു കൊ​ടു​ത്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു , വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, ഗൗ​രി സു​കു​മാ​ര​ൻ, എം.​മോ​നി​ച്ച​ൻ, അ​ക്കാ​മ്മ മാ​ത്യു, ടെ​സി മോ​ൾ മാ​ത്യു, ല​ളി​ത​മ്മ വി​ശ്വ​നാ​ഥ​ൻ, ഷ​മീ​ന കാ​സിം, സി.​ജി.​അ​ഞ്ജു , രാ​ജു ഓ​ട​യ്ക്ക​ൽ, അ​ശോ​ക് കു​മാ​ർ കൈ​ക്ക​ൽ, ജെ​യ്സ​ണ്‍ കു​ര്യാ​ക്കോ​സ്, എ​എ​ക്സ്ഇ ടി.​ആ​ർ. ദീ​പ, എ.​ഇ കെ.​ശ്രീ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ല​ത്തി​നൊ​പ്പം 11 ല​ക്ഷം രൂ​പ പി​ന്നോ​ക്ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​പ്രോ​ച്ച് റോ​ഡും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. പാ​ല​വും അ​പ്രോ​ച്ച് റോ​ഡും പൂ​ർ​ത്തി​യാ​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി.