മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി മുഖ്യമന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Friday, July 10, 2020 9:32 PM IST
തൊ​ടു​പു​ഴ: കാ​ത്തി​രി​പ്പി​നു വി​രാ​മം. പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി (എം​വി​ഐ​പി) മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യ​തോ​ടെ കാ​ർ​ഷി​ക , ജ​ല​സേ​ച​ന , വ്യാ​വ​സാ​യി​ക , ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ വ​ൻ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ച്ഛാ​ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ഏ​ത് പ്ര​വ​ർ​ത്തി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നും സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​തു​ട​ക്ക​ത്തി​ൽ 20.86 കോ​ടി പ​ര​മാ​വ​ധി ചി​ല​വ് പ്ര​തീ​ക്ഷി​ച്ച പ​ദ്ധ​തി നാ​ല് പ​തി​റ്റാ​ണ്ടു കൊ​ണ്ട് 1012 കോ​ടി ചെല​വ​ഴി​ച്ചാ​ണ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നാ​യ​ത്.

ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ 95 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​ട്ട​യം ജി​ല്ല​യ്ക്ക് കൂ​ടി പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ്ഥി​തി​യി​ലാ​ണ് പൂ​ർ​ത്തീകരിച്ച​ത്. ബാ​ക്കി വ​രു​ന്ന അ​ഞ്ച് ശ​ത​മാ​നം കൂ​ടി ഉ​ട​ൻ ത​ന്നെ പൂ​ർ​ത്തി​യാ​ക്കും. ജ​ല​ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ലൂ​ടെ 18,173 ഹെ​ക്ട​ർ സ്ഥ​ല​ത്ത് ജ​ല​സേ​ച​നം ഉ​റ​പ്പാ​ക്കാ​നാ​വു​മെ​ന്ന​താണ് പദ്ധതിയുടെ ഗുണം. തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പി​റ​വം, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ 37 പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ലും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

കോ​ട്ട​യം ജി​ല്ല​യി​ലെ താ​ഴ്ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഓ​രു​വെ​ള​ള ഭീ​ഷ​ണി ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​കും. ഇ​തോ​ടൊ​പ്പം പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കു​ള​ങ്ങ​ളും ത​ന​ത് ഉ​റ​വ​ക​ളും റീ​ചാ​ർ​ജ് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​ച്ച്എ​ൻ​എ​ൽ ഉ​ൾ​പ്പെ​ടെ കൊ​ച്ചി​യി​ലെ വ്യ​വ​സാ​യ ശാ​ല​ക​ളി​ലും ശു​ദ്ധ ജ​ല​മെ​ത്തി​ക്കാ​ൽ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ​യാ​വും.

ഡാ​മി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് മ​ല​ങ്ക​ര​യി​ൽ 10.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള വൈ​ദ്യു​തി നി​ല​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​ല​ങ്ക​ര ഡാ​മി​ന്‍റെ​യും ജാ​ലാ​ശ​യ​ത്തി​ന്‍റെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി ഏ​ക​ദേ​ശം 100 കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ടൂ​റി​സം വ​കു​പ്പ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തു​വാ​നു​ള​ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​വ​രു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

മ​ന്ത്രി​മാ​രാ​യ എം.​എം.​മ​ണി, വി.​എ​സ്.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ് മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി​യെ​ന്ന് എം.​എം. മ​ണി പ​റ​ഞ്ഞു. മ​ല​ങ്ക​ര ഡാം ​കേ​ന്ദ്ര​മാ​ക്കി ടൂ​റി​സം വി​ക​സ​ന​വും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. കൊ​റോ​ണ​ക്കാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ വ്യക്തമാക്കി.

മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പം എ​ൻ​ട്ര​ൻ​സ് പ്ലാ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എം​പി​മാ​രാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ് , തോ​മ​സ് ചാ​ഴി​കാ​ട​ൻ, എം​എ​ൽ​എ​മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ആ​ന്‍റ​ണി ജോ​ണ്‍, മോ​ൻ​സ് ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ ഡി. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനിയ​ർ സി.​എ​സ്.​സി​നോ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ല​ക്സ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും പ്രോ​ജ​ക്ട് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് എ​ൻ.​സു​പ്ര​ഭ ന​ന്ദി​യും പ​റ​ഞ്ഞു.

6,75,000 പേ​ർ​ക്ക്
കു​ടി​വെ​ള്ളം

മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ലൂ​ടെ 6,75,000 പേ​രു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​മാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​ട്ട​ര കി​ലോ​മീ​റ്റ​ർ ക​നാ​ൽ പൂ​ർ​ത്തി​യാ​ക്കി.

പ്ര​ധാ​ന ക​നാ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും ഉ​പ​ക​നാ​ലു​ക​ളു​ടെ 95 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു. ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും. ജ​നു​വ​രി മു​ത​ൽ ക​നാ​ലി​ലൂ​ടെ ജ​ല​വി​ത​ര​ണ​മു​ണ്ട്. ഇ​തി​ലൂ​ടെ ഇ​രി​പ്പൂ​കൃ​ഷി​യും ഇ​ട​വി​ള​ക​ളും ചെ​യ്തു വ​രു​ന്നു​ണ്ട്. മൂ​ന്നു​കോ​ടി​യോ​ളം ചെ​ല​വു​വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യ്ക്കു പു​റ​മെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്ത് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക​ണ്ടെ​ത്തും. കൂ​ടാ​തെ 1900 ഹെ​ക്ട​റി​ൽ ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

മ​ല​ങ്ക​ര ടൂ​റി​സം വി​ക​സ​ന​ത്തി​ന്
182 കോ​ടി​യു​ടെ പ്രൊ​ജ​ക്ട്: പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: മ​ല​ങ്ക​ര ടൂ​റി​സം വി​ക​സ​ന​ത്തി​ന് 182 കോ​ടി​യു​ടെ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ദേ​ശി ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​തി​ന് അം​ഗീ​കാ​രം നേ​ടി എ​ടു​ക്കേ​ണ്ട​തു​ണ്ട്.

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു സ​മീ​പം ആ​ക​ർ​ഷ​ക​മാ​യ പൂ​ന്തോ​ട്ടം, ബോ​ട്ടിം​ഗ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ​യു​ടെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. ടൂ​റി​സം രം​ഗ​ത്ത് വ​ലി​യൊ​രു കു​തി​ച്ചു ചാ​ട്ടം ന​ട​ത്താ​ൻ ഇ​തു​പ​ക​രി​ക്കും.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ല​ങ്ക​ര​യി​ൽ ന​ട​ന്ന എം​വി​ഐ​പി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.