മു​ള്ള​രി​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചു
Friday, July 10, 2020 9:32 PM IST
തൊ​ടു​പു​ഴ: ത​ർ​ക്കം നി​ല നി​ന്നി​രു​ന്ന മു​ള്ള​രി​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചു. യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തോ​ട് പ​ള്ളി​യു​ടെ താ​ക്കോ​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ കൂടം നി​ർ​ദേ​ശി​ച്ചി​രു​ന്നു.
യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച് ഫാ.​ത​ന്പി മാ​റാ​ടി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. രാ​വി​ലെ പ​ത്തോ​ടെ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി. ഇ​തോ​ടെ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ള്ളി​യി​ൽ നി​ന്നും പു​റ​ത്തു പോ​യി. പ​ള്ളി ഇ​വ​ർ പൂ​ട്ടു​ക​യും ചെ​യ്തു.
എ​ന്നാ​ൽ താ​ക്കോ​ൽ കൈ​മാ​റി​യി​ല്ല. താ​ക്കോ​ൽ കൈ​മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ർ​ഡി​ഒ അ​തു​ൽ എ​സ്.​നാ​ഥ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തെ വി​ളി​ച്ചു വ​രു​ത്തി പൂ​ട്ട് പൊ​ളി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തെ പ​ള്ളി​യ്ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തു​ട​ർ​ന്ന് ഫാ. ​ജി​തി​ൻ ജോ​ർ​ജ് പ​ർ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. നാ​ളെ പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​ൻ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വി​ശ്വാ​സി​ക​ൾ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ആ​ർ​ഡി​ഒ അ​റി​യി​ച്ചു.
സം​ഘ​ർ​ഷ സാ​ധ്യ​ത മു​ൻ നി​ർ​ത്തി ഡി​വൈ​എ​സ്പി പ​യ​സ് ജോ​ർ​ജ്, കാ​ളി​യാ​ർ സി​ഐ ബി. ​പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പ​ള്ളി​യു​ടെ പ​രി​ധി​യി​ൽ ആ​കെ​യു​ള്ള 185 കു​ടും​ബ​ങ്ങ​ളി​ൽ വ​ള​രെ കു​റ​ച്ച് കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് ഉ​ള്ള​തെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ൾ ആ​രാ​ധ​ന ന​ട​ത്തു​ന്ന പ​ള്ളി കൈ​യേ​റു​ന്ന​ത് നീ​തി​ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നും കോ​വി​ഡ് കാ​ല​ത്ത് ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം പാ​ലി​ക്കാ​തെ പ​ള്ളി കൈ​യേ​റാ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം കൂ​ട്ടു നി​ന്ന​താ​യും യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​രോ​പി​ച്ചു.
എ​ന്നാ​ൽ ഇ​ട​വ​ക​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ട്ര​സ്റ്റി ജോ​ർ​ജ് പൗ​ലോ​സ് പ​റ​ഞ്ഞു.