മോ​ണ്‍. ഓ​ലി​യ​പ്പു​റ​ത്തി​ന് ഒൗ​പ​ചാ​രി​ക പ​ടി​യി​റ​ക്കം
Friday, July 10, 2020 9:32 PM IST
കോ​ത​മം​ഗ​ലം: സ​ഭാ​ശു​ശ്രൂ​ഷ​ക​ളു​ടെ സു​ദീ​ർ​ഘ സ​പ​ര്യ​യി​ൽ​നി​ന്നു കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റ​ത്തി​ന് ഒൗ​പ​ചാ​രി​ക പ​ടി​യി​റ​ക്കം. ശ്ര​ദ്ധേ​യ​മാ​യ ധ്യാ​ന പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും നേ​തൃ ശു​ശ്രൂ​ഷ​യി​ലൂ​ടെ​യും ലാ​ളി​ത്യ​മാ​ർ​ന്ന ജീ​വി​ത ശൈ​ലി​യി​ലൂ​ടെ​യും അ​ജ​പാ​ല​ന​വ​ഴി​ക​ൾ​ക്കു തി​ള​ക്ക​മേ​റ്റി​യ മോ​ണ്‍. ഓ​ലി​യ​പ്പു​റ​ത്തി​ന് ഇ​നി വി​ശ്ര​മ​ജീ​വി​തം. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​മാ​യ മോ​ണ്‍. ഓ​ലി​യ​പ്പു​റം 1969 മേ​യ് മൂ​ന്നി​നാ​ണു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. റോ​മി​ൽ ദൈ​വ ശാ​സ്ത്ര​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. മു​ത​ല​ക്കോ​ടം, ക​ല​യ​ന്താ​നി പ​ള്ളി​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യും വാ​ഴ​ക്കു​ളം, മൂ​വാ​റ്റു​പു​ഴ, ആ​ര​ക്കു​ഴ, മു​ത​ല​ക്കോ​ടം പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തു. അ​വി​ഭ​ക്ത ആ​ലു​വ സെ​മി​നാ​രി​യു​ടെ റെ​ക്ട​റാ​യും 1997ൽ ​വി​ഭ​ജ​ന​ശേ​ഷം 2000 വ​രെ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി റെ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് ഫി​ലോ​സ​ഫി പ്ര​സി​ഡ​ന്‍റ്, രൂ​പ​ത ചാ​ൻ​സ​ല​ർ, സി​എം​എ​ൽ, കെ ​സി​എ​സ്എ​ൽ, വി​ജ്ഞാ​ന​ഭ​വ​ൻ, കാ​ത്ത​ലി​ക് ചാ​രി​റ്റീ​സ് എ​ന്നി​വ​യു​ടെ രൂ​പ​ത ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ ദി​വം​ഗ​ത​നാ​യ മാ​ർ മാ​ത്യു പോ​ത്ത​നാ​മു​ഴി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
1980 മു​ത​ൽ 1990 വ​രെ കോ​ത​മം​ഗ​ലം രൂ​പ​ത ചാ​ൻ​സ​ല​റാ​യി മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം പ്ര​വ​ർ​ത്തി​ച്ച കാ​ല​ഘ​ട്ടം ഹൈ​റേ​ഞ്ച്, ലോ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യു​ടേ​താ​യി​രു​ന്നു. 2013 മു​ത​ൽ 2015 വ​രെ രൂ​പ​ത സി​ഞ്ച​ല്ലൂ​സാ​യി​രു​ന്നു. 2015 മു​ത​ൽ പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സാ​യി.
രാ​ഷ്ട്ര​ദീ​പി​ക ക​ന്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ സി​ന​ഡ് വൈ​ദി​ക​ര​ത്നം പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി​യി​ലെ ശാ​ന്തി​നി​ല​യം പ്രീ​സ്റ്റ് ഹോ​മി​ലാ​ണു വി​ശ്ര​മ​ജീ​വി​തം.