വ​ഞ്ച​നാ ദി​നാ​മാ​യി ആ​ച​രി​ച്ചു
Friday, July 10, 2020 9:27 PM IST
ക​ട്ട​പ്പ​ന: കേ​ര​ള വി​ധ​വാ സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ധ​വാ ദി​നാ​ച​ര​ണം വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. വി​ധ​വ​ക​ൾ​ക്കും അ​ഗ​തി​ക​ൾ​ക്കും സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കു​ക, ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തു​ക, അ​ർ​ഹ​മാ​യ തൊ​ഴി​ൽ അ​ല്ലെ​ങ്കി​ൽ ജീ​വ​നാം​ശം ന​ൽ​കു​ക, വി​ധ​വ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ദേ​ശീ​യ വി​ധ​വ​ദി​നം വ​ഞ്ച​ന ദി​ന​മാ​യി ആ​ച​രി​ച്ച​ത്. ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​സി. അ​മ്മി​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ. രാ​ജ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലീ​സ് മാ​ത്യു, ത​ങ്ക​മ്മ ദാ​സ്, മേ​രി​ക്കു​ട്ടി, പി.​സി. രാ​ധാ​മ​ണി, മ​നോ​ര​മ ഭാ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.