പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണുകൾ
Friday, July 10, 2020 9:24 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ സി​എ​ച്ച്സി​യി​ലെ പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​രി​ക്കും ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ വാ​ത്തി​ക്കു​ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്കും കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ക​ഞ്ഞി​ക്കു​ഴി​യി​ലെ നി​ര​വ​ധി ആ​ളു​ക​ളു​മാ​യും സ​ന്പ​ർ​ക്ക​ത്തി​ൽ എ​ർ​പെ​ട്ടി​ട്ടു​ണ്ട്.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡാ​യ ത​ള്ള​ക്കാ​നം, 11-ാം വാ​ർ​ഡാ​യ പു​ന്ന​യാ​ർ, 14-ാം വാ​ർ​ഡാ​യ വാ​ക​ച്ചു​വ​ട് എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ക​ണ്ടെ​യ്ന്‍റെ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ 10 -ാം വാ​ർ​ഡ് ടൗ​ണി​ലെ റോ​ഡി​ന്‍റെ ഒ​രു​വ​ശ​വും മ​റു​വ​ശം 12-ാം വാ​ർ​ഡു​മാ​ണ്. 10-ാം വാ​ർ​ഡി​ലെ ക​ട​ക​ൾ​മാ​ത്രം അ​ട​ച്ച് മ​റു​വ​ശ​ത്തു​ള്ള ക​ട​ക​ൾ തു​റ​ക്കു​ന്ന​തു​കൊ​ണ്ട് രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​കു​മോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​ക്കും രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് സ​ങ്കീ​ർ​ണ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സ​ന്പ​ർ​ക്ക പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പി​ന് വ​ലി​യ ത​ല​വേ​ദ​നാ​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സ്ത്രീ​യു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​ന പ​രി​ശ്ര​മം വേ​ണ്ടി​വ​ന്നി​രി​ക്ക​യാ​ണ്.
ജി​ല്ല​യി​ൽ കോ​വി​ഡ് -19 ക​ണ്ടെ​ത്തി​യ നാ​ളി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രെ​ല്ലാ​വ​രും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി നി​ര​വ​ധി പേ​രു​മാ​യി സ​ന്പ​ർ​ക്കു​ള്ള ര​ണ്ടു കോ​വി​ഡ് കേ​സു​ക​ളാ​ണ് പു​തു​താ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.