ഉ​പ്പു​ത​റ സ്കൂ​ളി​ന്‍റെ എ​ഡ്യു ഹെ​ൽ​പ് പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Friday, July 10, 2020 9:24 PM IST
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന എ​ഡ്യു ഹെ​ൽ​പ് പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. അ​ഞ്ചു കു​ട്ടി​ക​ൾ​ക്കു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഫോ​ണ്‍ കൈ​മാ​റ്റ ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​നോ​ട​കം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.
സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മു​ൻ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് ടി​വി, സ്മാ​ർ​ട്ട് ഫോ​ണ്‍, ടാ​ബ്ല​റ്റ്, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കി​യ​ത്. ഇ​നി​യും ഓ​ണ്‍​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കും അ​വ ല​ഭ്യ​മാ​ക്കും.
എ​ഡ്യു ഹെ​ൽ​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മേ​രി​ക്കു​ട്ടി ജോ​സ​ഫ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജി​ൻ സ്ക​റി​യ, അ​ധ്യാ​പ​ക​രാ​യ ബെ​ർ​ലി മാ​ത്യൂ​സ്, ലാ​ലി സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് സി. ​ജോ​സ​ഫ്, ജോ​ളി ചാ​ക്കോ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ല​ൻ ഡാ​ർ​വി​ൻ, അ​നു മ​രി​യ ബി​നോ, അ​ൻ​സ ലി​റ്റി ജോ​സ്, പി.​എ​സ്. ദേ​വ​ന​ന്ദ​ന, തോ​മ​സ് ഫ്രാ​ൻ​സി​സ്, അ​മ​ൽ ആ​ന്‍റ​ണി, മാ​ർ​ട്ടി​ൻ കെ. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.