മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Friday, July 10, 2020 9:24 PM IST
അ​ടി​മാ​ലി: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.
ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം വി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബി​ജെ​പി ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. കെ.​ആ​ർ. രാ​ജേ​ഷ്, പി.​എ​ൻ. ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.