റേ​ഷ​ൻ അ​രി പൂ​ഴ്ത്തി​വ​യ്ക്കാ​ൻ ശ്ര​മ​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ
Friday, July 10, 2020 9:24 PM IST
മൂ​ന്നാ​ർ: ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നു​ള്ള സാ​ധ്യ​ത മു​ത​ലെ​ടു​ത്ത് റേ​ഷ​ൻ അ​രി പൂ​ഴ്ത്തി​വ​യ്ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യി എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ. വ​കു​പ്പി​ലു​ള്ള​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
താ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ദേ​വി​കു​ളം താ​ലൂ​ക്കി​ലെ കു​ത്ത​രി വി​ത​ര​ണം മ​ര​വി​പ്പി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ത്ത​രി​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വെ​ള്ള​യ​രി​യു​മാ​ണ് റേ​ഷ​ൻ ക​ട​ക​ൾ​വ​ഴി വി​ത​ര​ണം ചെ​യ്തു​വ​ന്നി​രു​ന്ന​ത്.
എ​ന്നാ​ൽ തോ​ട്ടം മേ​ഖ​ല​യി​ൽ പാ​ര​ന്പ​ര്യ​മാ​യി വെ​ള്ള​യ​രി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കു​ത്ത​രി​യും തോ​ട്ടം മേ​ഖ​ല​യി​ൽ വെ​ള്ള​യ​രി​യും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ റേ​ഷ​ൻ വി​ത​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. ചി​ല​രു​ടെ ഗൂ​ഡ​ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് റേ​ഷ​ൻ വി​ത​ര​ണം കൃ​ത്യ​മാ​യി ല​ഭി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.