കു​ട്ടി​യാ​ർ വാ​ലി​യി​ൽ ഭൂമി വി​ത​ര​ണം പൂ​ർ​ത്തി​യാ​യി
Friday, July 10, 2020 9:21 PM IST
മൂ​ന്നാ​ർ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ ഭൂ​മി​യു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. 2300 പേ​ർ​ക്കാ​ണ് നി​ല​വി​ൽ ഭൂ​മി വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.
ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന ഭൂ​വി​ത​ര​ണം വി​വി​ധ കാ​ല​യ​ള​വി​ലാ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്തു സെ​ന്‍റ് വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ഞ്ചു​സെ​ന്‍റ് വീ​ത​മാ​യി​രു​ന്നു വി​ത​ര​ണം.
താ​ലൂ​ക്ക് സ​ർ​വ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൂ​മി അ​ള​ന്നു​തി​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്. വീ​ടു​വ​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്ത് സ്ഥ​ലം ല​ഭി​ച്ച​വ​രും ഭൂ​വി​ത​ര​ണ സ​മ​യ​ത്ത് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​രു​മാ​യ 400 പേ​രു​ടെ കാ​ര്യം പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.