മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്രതിഷേധ ധർണ ന​ട​ത്തി
Thursday, July 9, 2020 10:04 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.
മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കാ​ഞ്ഞി​ര​മ​റ്റം ക​വ​ല​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ. പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, സി.​എ​സ്. മ​ഹേ​ഷ്, പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: യു​ഡി​ഫ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റ​ിയു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് ക​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​ടു​ന്പ​ന്നൂ​ർ: യു​ഡി​എ​ഫ് ഉ​ടു​ന്പ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​ൻ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​ൻ. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ളി​യാ​മ​റ്റം: യു ​ഡി എ​ഫ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റിയുടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​യ​ന്താ​നി പോ​സ് റ്റോ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ണ്‍​വീ​ന​ർ കെ.​എം. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​മ​ണ്ണൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​എം. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌്-എം ​ജോസ് വിഭാഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എം. ​മോ​നി​ച്ച​ൻ മു​ഖ്യ​പ​ഭാ​ഷ​ണം ന​ട​ത്തി.