പ​ന്നി​മ​റ്റ​ത്ത് വൈ​ദ്യു​തി വി​രു​ന്നു​കാ​ര​ൻ; പ​രി​ഹാ​ര​മി​ല്ല, പ​ഴി​ചാ​ര​ൽ മാ​ത്രം
Thursday, July 9, 2020 10:04 PM IST
പ​ന്നി​മ​റ്റം : വൈ​ദ്യു​തി പ​ന്നി​മ​റ്റം നി​വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി. ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യി പ​ന്നി​മ​റ്റ​ത്ത് വൈ​ദ്യു​തി ല​ഭി​ച്ചി​ട്ട് നാ​ളേ​റെ​യാ​യി. കെഎ​സ്ഇ​ബി യു​ടെ മൂ​ല​മ​റ്റം സെ​ക്ഷ​നി​ൽ നി​ന്നും മാ​റി ആ​ല​ക്കോ​ട് സെ​ക്ഷ​ൻ ആ​യ​പ്പോ​ൾ മു​ത​ലാ​ണ് പ​ന്നി​മ​റ്റ​ത്ത് വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ല​ക്കോ​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ മൂ​ല​മ​റ്റ​ത്തു നി​ന്ന് ഓ​ഫാ​ക്കി​യ​താ​ണെ​ന്നാ​ണ് മ​റു​പ​ടി. മൂ​ല​മ​റ്റം ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ അ​വ​ർ​ക്ക് അ​റി​യി​ല്ല ആ​ല​ക്കോ​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ക്കാ​ൻ പ​റ​യും. എ​ന്താ​യാ​ലും പ​ന്നി​മ​റ്റം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ഇ​ല്ല. എ​പ്പോ​ൾ നോ​ക്കി​യാ​ലും വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​രെ എ​പ്പോ​ഴും പ​ന്നി​മ​റ്റം ഭാ​ഗ​ത്ത് കാ​ണാം. മ​ഴ​യ​ത്തും വെ​യി​ല​ത്തും അ​വ​ർ പ​ണി​യെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ ​ക​ഷ്ട​പ്പാ​ട് കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ഒ​രു പ്ര​യോ​ജ​ന​വും കി​ട്ടു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ലും ബാ​ങ്കി​ലും മ​റ്റും വ​രു​ന്ന ആ​ളു​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു. ഫോ​ട്ടോ എ​ടു​ക്കാ​നോ കോ​പ്പി​യെ​ടു​ക്കാ​നൊ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു​മൂ​ലം ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​തു​മൂ​ലം ആ​ളു​ക​ളെ പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം ത​ന്നെ പ​ല​പ്പോ​ഴും വൈ​ദ്യു​തി ഇ​ല്ലാ​താ​കു​ന്ന​ത് പ​തി​വാ​ണ്. ഇ​തു​മൂ​ലം വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു.
കൂ​ടാ​തെ ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ത്ര​യും വേ​ഗം ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.