ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ​കെ​യ​ർ സെ​ന്‍റ​ർ അ​ട​ച്ചു​പൂ​ട്ടി
Thursday, July 9, 2020 10:04 PM IST
തൊ​ടു​പു​ഴ:​ ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ കോ​വി​ഡ് രോ​ഗി സിം ​കാ​ർ​ഡ് മാ​റി​യെ​ടു​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ​സെ​ന്‍റ​റി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഓ​ഫീ​സ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.
ഓ​ഫീ​സ് 13 മു​ത​ൽ മാ​ത്ര​മേ ഇ​നി പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന മൂ​ന്ന് വ​നി​ത​ ജീ​വ​ന​ക്കാ​ർ സ്വ​യം ക്വാ​റ​ന്‍റൈനി​ലാ​ണ്.​ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് കോ​വി​ഡ് ബാ​ധി​ത​ൻ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ​ത്തി​യ​തെ​ങ്കി​ലും ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​
ഇ​തേ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ത്തി രോ​ഗ​ബാ​ധി​ത​നു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ ജീ​വ​ന​ക്കാ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി വീ​ണ്ടും അ​ണു​വി​മു​ക്ത​മാ​ക്കി.​ ഇ​വി​ടെ ല​ഭി​ച്ചി​രു​ന്ന സേ​വ​ന​ങ്ങ​ൾ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ക​ല്ലേ​ൽ കോം​പ്ല​ക്സി​ലെ അ​നു​പം​ഫു​ഡ്സ് ഫ്രാ​ഞ്ചൈ​സി​യി​ൽ നി​ന്നു ല​ഭി​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ അ​തേ സ​മ​യം കോ​വി​ഡ് ബാ​ധി​ത​ൻ ന​ഗ​ര​ത്തി​ലെ ഒ​രു​ബാ​റി​ൽ ക​യ​റി മ​ദ്യം വാ​ങ്ങി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.